ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസ്; പ്രതി 16 വർഷത്തിനുശേഷം അ റസ്റ്റിൽ

കണ്ണൂർ: ഭാര്യാസഹോദരനെ കുത്തിക്കൊല പ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുക യായിരുന്ന പ്രതി 16 വർഷത്തിനുശേഷം അ റസ്റ്റിൽ. പറശിനിക്കടവ് മാങ്കടവിലെ ജലാലി നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി വാഴയിൽ മുഹമ്മദ് അലി (55) ആണ് അറസ്റ്റിലായത്.
കണ്ണൂർ സിറ്റി പോലീസിൻ്റെ പ്രത്യേക അന്വേ ഷണസംഘം കാസർഗോഡ് ഉപ്പളയിൽനി ന്നാണ് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്ത ത്. 2010 സെപ്റ്റംബർ 17-നായിരുന്നു സംഭവം. സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യം കാരണം ഭാര്യാസഹോദരങ്ങളാ യ ജലാലിനെയും ഷംസീറിനെയും മുഹമ്മദ് അലി കുത്തിപ്പരിക്കേൽപ്പിച്ചുവെന്നാണ് കേ സ്. ഗുരുതരമായി പരിക്കേറ്റ ജലാൽ പിന്നീട് മരിച്ചു. ഷംസീറിന് ഗുരുതരപരിക്കേറ്റിരുന്നു.
സംഭവത്തിൽ വളപട്ടണം പൊലിസ് കേസെ ടുത്ത് മുഹമ്മദ് അലിയെ അറസ്റ്റ്ചെയ്തിരു ന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയശേഷം ഒ ളിവിൽ പോകുകയായിരുന്നു. വിവിധ സ്ഥല ങ്ങളിൽ പൊലിസ് അന്വേഷിച്ചെങ്കിലും ക ണ്ടെത്താൻ കഴിയാത്തതിനാൽ കോടതി പി ടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റെയ്ഞ്ച് ഡി.ജി. കെ. കാർത്തികി ന്റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി പോലീ സ് കമ്മിഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി യുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെ ൽ എസിപി. വി.വി. മനോജിൻ്റെയും കണ്ണൂർ എ.സി.പി. ആസാദിൻ്റെയും നേതൃത്വത്തിലു ള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതി യെ പിടിച്ചത്. എസ്ഐമാരായ വിനോദ്, ഷാജി, എഎസ്പെഐമാരായ രാജീവൻ, സ് നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പൊ ലിസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




