Uncategorized
പൗരത്വം നിർണയിക്കൽ ന്യായവും സുതാര്യവുമാകണം; അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. പൗരത്വം നിർണയിക്കൽ ന്യായവും സുതാര്യവുമാകണമെന്നും സുപ്രീംകോടതി അറിയിച്ചു. പൗരത്വ നിർണയ പ്രക്രിയ യുക്തിസഹവുമാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. പൗരത്വ കേസ് പുനഃപരിശോധിക്കാൻ ട്രൈബ്യൂണലിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.പൗരത്വം എന്നത് ഭരണഘടനാപരമായി അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, ഈ 27 കേസുകളും പുതിയ രീതിയിൽ വാദം കേൾക്കുന്നതിനായി ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്.




