Uncategorized
അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ എട്ടുനോമ്പാചരണത്തിന് തുടക്കമായി

അമ്പായത്തോട്: വേളാങ്കണ്ണി മാതാ കപ്പേളയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു. ഇടവക വികാരി ഫാ. സിജോ ജോർജ് എടക്കുടിയിൽ തിരുനാൾ കൊടിയേറ്റുകയും, വിശുദ്ധ ബലി അർപ്പിച്ച് വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്ക്, ജപമാലയും,വിശുദ്ധ കുർബാനയും, വേളാങ്കണ്ണി മാതാവിനോടുള്ള നൊവേനയും, നേർച്ച സാരി വിതരണവും ഉണ്ടായിരിക്കുന്നതാണ്. സമാപന ദിനമായ സെപ്റ്റംബർ 8ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ ജസ്റ്റിൻ മുത്താനിക്കാട്ട് നേതൃത്വം നൽകും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.



