Uncategorized

ആലുവയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തടിക്കടവ് പാലത്തിന് സമീപം നടത്തിയ പരിശോധനയില്‍ മാഞ്ഞാലിക്കടവില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. കൊച്ചിന്‍ പോര്‍ട്ടിലെ കരാര്‍ ജീവനക്കാരനായ വൈശാഖിനെ (41) കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്.പോലീസ് അന്വേഷണം നടത്തുന്നതിനിടെ തടിക്കക്കടവ് പാലത്തിന് സമീപത്തു നിന്നും യുവാവിന്‍റെ വാഹനം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പുഴയിലും തെരച്ചില്‍ നടത്തി. ആലുവ വെളിയത്തു നാട് പെരിയാര്‍ റിവ്യൂ എന്ന ഫ്‌ളാറ്റിലാണ് വൈശാഖ് താമസിച്ചിരുന്നത്.

കൊച്ചിന്‍ പോര്‍ട്ടിലെ കരാര്‍ ജീവനക്കാരനായ വൈശാഖിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരങ്ങള്‍. ഭാര്യ റിസര്‍വ് ബാങ്ക് ജീവനക്കാരിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button