Uncategorized

ഷൗ​ക്ക​ത്തി​ന്‍റെ മ​ര​ണം തു​റ​ന്നു​കാ​ട്ടു​ന്ന​ത് സി​സ്റ്റ​ത്തി​ന്‍റെ ക്രൂ​ര​ത: എ​ൻ.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ ഡ്രൈ​വ​ർ ഷൗ​ക്ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സ്. അ​ധി​കാ​രം മ​നു​ഷ്യ​രു​ടെ ത​ല​യ്ക്ക് അ​ഹ​ങ്കാ​ര​ത്തി​ന്‍റെ കി​ക്ക് ക​യ​റ്റു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഷൗ​ക്ക​ത്തി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ക്ല​റി​ക്ക​ൽ പ​ദ​വി മു​ത​ൽ ഏ​ത് ഉ​ന്ന​ത​മാ​യ പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​രാ​യാ​ലും മ​നു​ഷ്യ​രോ​ട് ക​രു​ണ കാ​ണി​ക്ക​ണം. സാ​ധാ​ര​ണ പൗ​ര​നെ മ​നു​ഷ്യ​നാ​യി കാ​ണാ​തെ എ​ന്ത് വി​ക​സ​നം ഉ​ണ്ടാ​യി​ട്ട് എ​ന്ത് കാ​ര്യ​മെ​ന്നും എ​ൻ. പ്ര​ശാ​ന്ത് ചോ​ദി​ച്ചു. ഞാ​നും നി​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന സി​സ്റ്റം ന​ന്നാ​ക്കേ​ണ്ട​ത് ന​മ്മ​ൾ ത​ന്നെ​യാ​ണ്.

ഷൗ​ക്ക​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റാ​യാ​ണ് എ​ൻ. പ്ര​ശാ​ന്ത് പ്ര​തി​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഷൗ​ക്ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button