Uncategorized

ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹം: കാന്തപുരം വിഭാഗത്തിൻ്റെ വിവാദ നിർദ്ദേശത്തിൽ P K ശ്രീമതി

കൊച്ചി: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവാദ നിർദ്ദേശത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. പ്രദര്‍ശനം എന്ന ഒരു വാക്ക് എങ്ങനെയാണ് ജീവനുള്ള ഒരു വ്യക്തിയെ കുറിച്ച് ഉപയോഗിക്കുകയെന്നും ജീവനില്ലാത്ത വസ്തുവിനെയാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. അത് ആര് തന്നെ പറഞ്ഞാലും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി.
‘മഹാനായ മുഹമ്മദ് നബിയും മതവും പറയുന്നത് സ്ത്രീകള്‍ക്ക് ആദരവും പരിഗണനയും കൊടുക്കണം എന്നാണ്. മത മേധാവികളുടെ ഭാഗത്തുനിന്ന് ഈ രൂപത്തിലുള്ള പരാമർശം അംഗീകരിക്കാന്‍ കഴിയുന്നതല്ല. അത്തരം ഒരു പ്രയോഗം ആരുതന്നെ നടത്തിയാലും അതിനോട് യോജിക്കാന്‍ കഴിയി’ല്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി. മതമേധാവികളൊക്കെ ബഹുമാന്യരാണ്. പക്ഷെ സ്ത്രീകളോട് കാണിക്കുന്ന ഈ അവഗണനയും അധിക്ഷേപവും അവസാനിപ്പിക്കണം എന്നാണ് വിനയപൂര്‍വ്വം പറയാന്‍ ഉള്ളത് എന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button