Uncategorized

യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായത് പി വി അന്‍വര്‍ അല്ല; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ പി വി അന്‍വറിനെ തള്ളി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായത് അന്‍വര്‍ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാവപ്പെട്ട പ്രവര്‍ത്തകരുടെ കഷ്ടപ്പാടാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനവും ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിന് കാരണം ജീവന്‍ പണയം വെച്ച് താന്‍ നടത്തിയ പിണറായിസത്തിനെതിരായ പോരട്ടമാണെന്നായിരുന്നു പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നത്.

പിണറായി വിജയന്‍ ഫാക്ടറും യുഡിഎഫിന് അനുകൂലമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ 13 സീറ്റുകളിലും ജയിക്കുമായിരുന്നു എന്ന നിലപാടില്‍ മാറ്റമില്ലെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യം ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മുമ്പ് തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദളിത് പ്രസിഡന്റ് വേണമെന്ന കൊടിക്കുന്നിലിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച അദ്ദേഹം എല്ലാ കാലത്തും ബഹുസ്വരത കോണ്‍ഗ്രസ് നോക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. അര്‍ഹത ഉള്ളവര്‍ക്കാണ് സ്ഥാനം കൊടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം അധ്യക്ഷപദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് നേരിട്ട് പറഞ്ഞിരുന്നെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം എത്രവര്‍ഷക്കാലമായി സന്തോഷത്തോടെ ഓണം കടന്നുപോയിട്ട് എന്നും ചേദിച്ചു. സമീപകാലത്തൊന്നും ഇത്ര സന്തോഷമുള്ള ഓണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button