Uncategorized

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു മ​ര​ണം; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് പ​ൽ​നാ​ട് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ മ​രി​ച്ചു. എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വേ​ല സ്വ​ദേ​ശി​ക​ളാ​യ ബൊ​ന്ത ബാ​ബു (62), ബൊ​ന്ത മ​ണ​മ്മ (55), സ​മ്പൂ​ർ​ണ്ണ​മ്മ (70), ല​ക്ഷ്മ​മ്മ (75), ഗം​ഗ​മ്മ (50), ചൗ​തു​പ്പ​ള്ളി സു​വ​ർ​ത്ത (45), മ​രി​യ​മ്മ (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.വി​ജ​യ​വാ​ഡ​യി​ൽ നി​ന്ന് തി​രു​പ്പ​തി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്, ചി​ല​കി​ലൂ​രി​പേ​ട്ടി​ലെ ക​ലാ മ​ന്ദി​ർ ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഒ​രു യാ​ത്ര​ക്കാ​ര​നെ ക​യ​റ്റാ​നാ​യി ചി​ല​കി​ലൂ​രി​പേ​ട്ട് ബൈ​പാ​സി​ലെ​ത്തി​യ ബ​സ് പി​ന്നീ​ട് ന​ര​സ​റാ​വു​പേ​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​വുക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കൊ​ണ്ട​മ​ഞ്ചു​ളൂ​രി​ൽ ന​ട​ന്ന ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി15 പേ​രു​മാ​യി വേ​ലూరు ഗ്രാ​മ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഓ​ട്ടോ. അ​പ​ക​ട​ത്തി​ൽ നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​വ​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​ർ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button