Uncategorized

പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ

കട്ടപ്പന: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിക്കുന്ന കൊള്ള സംഘത്തിലെ നാലു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ മനു (സുധീഷ്, 36), മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി പി.എസ്. ഹരി (32), പാമ്പാടുമ്പാറ വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യസംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോകുകയാണെങ്കിൽ സഹായത്തിന് എന്ന വ്യാജേന പ്രതികൾ പിന്നാലെ കൂടുകയും, തുടർന്ന് അവരെ മർദ്ദിച്ച ശേഷം കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ആണ് ചെയ്യുന്നത്.

ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ പോലീസിൽ പരാതിപ്പെടാറില്ല. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സ്വയമേവ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ഡ് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ഡ് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button