Uncategorized

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗംഗ നദിയോട് ചേർന്നുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. ഗാർഗ് ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ടെക്നാം പി2006ടി വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button