Uncategorized

CMRL-എക്സാലോജിക് കേസ്; EDയുടെ നടപടി വിചിത്രം, പിണറായിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കം: എം വി ഗോവിന്ദന്‍

കോഴിക്കോട്: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസിലേക്കും മറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരിലേക്കും അന്വേഷണം എത്തിയതില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസില്‍ ഇ ഡി ചെയ്യുന്നത് പുകമറ സൃഷ്ടിക്കല്‍ ആണെന്നായിരുന്നു എം വി ഗോവിന്ദന്‍റെ ആരോപണം.

ഇ ഡിയുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ അത് മനസിലാകുമെന്ന് പറഞ്ഞ അദ്ദേഹം കള്ളപ്പണം പിടിക്കുന്നതിനായി പിഎംഎല്‍എ ആക്ട് നിയമം കൊണ്ടു വന്നത് പി ചിദംബരം ആണെന്നും എന്നാല്‍ ഇതേ നിയമം ഉപയോഗിച്ച് ചിദംബരത്തെ തന്നെ അറസ്റ്റ് ചെയ്‌തെന്നും ഓര്‍മപ്പെടുത്തി. വാളെടുത്തവന്‍ വാളാല്‍ എന്ന് പറയുന്നത് പോലെയായിരുന്നു അതെന്നും ബിജെപിയുടെ കൈയ്യില്‍ നിയമം കിട്ടിയപ്പോള്‍ രാഷ്ട്രീയ ദുരുപയോഗം ചെയ്‌തെന്ന് ചിദംബരം തന്നെ പറഞ്ഞെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ഈ നിയമം ഉപയോഗിച്ച് വേട്ടയാടുകയാണെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button