Uncategorized

അട്ടപ്പാടി ചുരം പത്താം വളവിൽ ഗർത്തം; ചരക്കുവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി

പാലക്കാട്: അട്ടപ്പാടി ചുരം പത്താം വളവിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഇതുവഴി ചരക്ക് വാഹനങ്ങൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി.

റോഡിനടിയിലൂടെയുള്ള കലുങ്കിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ പൊളിഞ്ഞു വീണതാണ് വലിയ രീതിയിലുള്ള ഗർത്തം രൂപപ്പെടാൻ കാരണമായത്.അപകട സാധ്യത കണക്കിലെടുത്തും സുരക്ഷ മുൻനിർത്തിയുമാണ് ഭാരം കയറ്റിവരുന്ന വലിയ ചരക്ക് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നും ഗർത്തമുണ്ടായ ഭാഗത്ത് റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങൾ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button