പൗരത്വം മതാടിസ്ഥാനത്തിലേക്ക് മാറ്റി, ചോദ്യം ചെയ്യാൻ ആരുമില്ലെന്ന ഹുങ്കിലാണ് മോദി’; വിമർശിച്ച് പ്രതിപക്ഷനേതാവ്

ലേബർ കോഡിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മതനിരപേക്ഷത നിലനിർത്താൻ വർഗീയതക്കെതിരെയുള്ള സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
കേന്ദ്ര സർക്കാർ രാജ്യത്തെ ലോകത്തിന് മുന്നിൽ പരിഹാസരാക്കുന്നു. അപമാനിതരാകുന്നത് രാജ്യത്തെ ജനങ്ങളാണ്. പാലസ്തീനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. എന്നാൽ ഇസ്രയേലുമായി കോൺഗ്രസ് ഭരണത്തിൽ തന്നെ ബന്ധം സ്ഥാപിച്ചു. ബിജെപി സർക്കാർ അത് തുടരുന്നു. അമേരിക്കയുടെ തന്ത്രപരമായ സഖ്യ ശക്തിയായി ഇന്ത്യ മാറി. ഇസ്രയേൽ പ്രധാനമന്ത്രി തന്നെ ഇന്ത്യയുടെ പിന്തുണ വിളിച്ചു പറയുന്നു.
ഇന്ത്യൻ ആയുധം ഉപയോഗിച്ച് ഖാസയെ ആക്രമിക്കുന്നു. രാജ്യത്തെ യുവത ഇതിനെതിരെ പ്രതികരിക്കുന്നു. രാജ്യം ഓരോ ദിവസം പുറകോട്ട് പോകുന്നു. സംഘ പരിവാറിന്റെ നേതൃത്വത്തിൽ വർഗീയ കലാപം നടക്കുന്നു. ഇതിലൂടെ ആർഎസ്എസിന്റെയും സംഘ പരിവാറിന്റെയും ശക്തി വർദ്ധിക്കുന്നു. സംഘ പരിവാർ വർഗീയ കലാപം ആവർത്തിക്കുന്നു. പൗരത്വം മതാടിസ്ഥാനത്തിലേക്ക് മാറ്റി. ലക്ഷക്കണക്കിനാണുകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവായി. പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള നീക്കമാണ്.
മതനിരപേക്ഷത നിലനിർത്താൻ വർഗീയതക്കെതിരെയുള്ള സമീപനം സ്വീകരിക്കും. അത് സാധ്യമാകുന്നത് രാജ്യത്തെ യുവതക്ക്. രാജ്യത്ത് തൊഴിലില്ലായിമ വർദ്ധിക്കുകയും വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ചെയ്യുന്ന കേരളത്തിന് സമാനമല്ല രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം. പാവപ്പെട്ട വിദ്യാർത്ഥികൾക് രാജ്യത്ത് വിദ്യാഭ്യാസം ലഭിക്കുന്നില്ല. ലേബർ കോഡിനെതിരെ കേരള ശക്തമായ നിലപാട് സ്വീകരിച്ചു. സുപ്രീംകോടതിയിൽ നിയമ നടപടിയുമായി പോയി. യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു.
ലേബർ കോഡിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. രാജ്യത്ത് പട്ടിണി രൂക്ഷം. കേന്ദ്രസർക്കാരുടെ നയമാണ് ഇതിന് കാരണം. കേന്ദ്രസർക്കാരുടെ പിന്തുണ കോർപ്പറേറ്റുകൾക്ക്. കോർപ്പറേറ്റുകളുടെ വായ്പ കുടിശ്ശിക കേന്ദ്രസർക്കാർ എഴുതി തള്ളുന്നു. സാധാരണക്കാരൻ വായ്പ അടച്ചില്ലെങ്കിൽ ജപ്തി നേടേണ്ടിവരുന്നു. ലക്ഷക്കണക്കിന് രൂപ നികുതി ഇളവിലൂടെ കോർപ്പറേറ്റുകൾക്ക് ലഭ്യമാകുന്നു. ഞങ്ങളെ ചോദ്യം ചെയ്യാൻ ആരുമില്ല എന്ന ഹുങ്കിലാണ് മോദി.
ജന്തർ മന്ദറിലെ പ്രതിഷേധത്തിൽ ഇടത് യുവജന വിദ്യാർത്ഥി സംഘടന പിന്തുണ നൽകി. കോൺഗ്രസ് ആദ്യഘട്ടത്തിൽ സമരത്തെ തളളിപ്പറഞ്ഞു. പോരാട്ടം രാജ്യത്ത് ശക്തിപ്പെടുത്തണം. ജനവിരുധ നയങ്ങളെ ഇല്ലാതാക്കണം. കേരളത്തിൽ സർക്കാർ വേദികളിൽ ആർ എസ്സ് എസ്സ് രീതിയിൽ വന്ദേ മാതരം ചൊല്ലുന്നു. കടുത്ത വിമർശനം ഉയർന്നു. ആഗസ്റ്റ് പതിനഞ്ചിലും സ്ഥിതി വ്യത്യസ്തമല്ല. പൂർണമായി ചൊല്ലണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സർക്കുലർ അയച്ചെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.




