പ്രിയദർശിനിക്ക് ലോഗോ ക്ഷണിച്ച് കെഎസ്ആർടിസി, നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശി യാത്രാ പദ്ധതിക്ക് കെഎസ്ആർടിസിക്ക് ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000 രൂപ കെഎസ്ആർടിസി സമ്മാനമായി നൽകും. ലോഗോ തയ്യാറാക്കുന്നത് സംബന്ധിച്ച് ചില നിർദേശങ്ങളും കെഎസ്ആർടിസി മുന്നോട്ടുവെച്ചു.
ലോഗോ ഡിസൈൻ നിർദേശങ്ങൾ-
1. ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
2. ലോഗോയിൽ ‘പ്രിയദർശിനി’ പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളിക്കേണ്ടതാണ്.
3. ലോഗോ പൂർണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണം. പകർപ്പവകാശ ലംഘനം ഉണ്ടാകാൻ പാടില്ല.
4. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആർ.ടി.സി.യ്ക്ക് ആയിരിക്കും.: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കിൽ AI/EPS/SVG കൂടി സമർപ്പിക്കാം)
. റസലൂഷൻ: കുറഞ്ഞത് 300 DPI
. സൈസ്: കുറഞ്ഞത് 6000 × 6000 Pixels
കളർ മോഡ്: RGB (പ്രിൻ്റിംഗിനായി CMYK വേർഷൻ അഭികാമ്യം)
ഫയൽ വലുപ്പം: പരമാവധി 100 MB
ജൂൺ 30നകം ലോഗോ priyadarshini@keralartc.com ๑๓ ๑๑๗ അയക്കണം. സ്ത്രീകൾക്കും ട്രാൻസ് വുമൺസിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് പ്രിയദർശിനി.സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുൾപ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ചതിനാൽ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും.
ഫയൽ സ്പെസിഫിക്കേഷൻ




