Uncategorized

എന്നവസാനിക്കും ഈ ദുരിതയാത്ര?; ഇടമലക്കുടിയിൽ വീണ്ടും രോഗിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ വീണ്ടും രോഗിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. കീഴ് വലയംപാറകുടി സ്വദേശി രാജാത്തി (30 ) യെയാണ് കമ്പിൽ തുണി കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. നാല് കിലോമീറ്റർ ചുമന്ന് ഇടമലക്കുടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. രാജത്തിയ്ക്ക് കടുത്ത പനിയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെതുടർന്നാണ് അടിയന്തര ചികിത്സ നൽകേണ്ടി വന്നത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മൂന്നാറിലേക്ക് മാറ്റി. മുളകൊണ്ട് കെട്ടിയിരിക്കുന്ന ഒരു താത്കാലിക പാലമാണ് ഇവിടെ ഉള്ളത്. എന്നാൽ ഈ പാലം വളരെ അപകടാവസ്ഥയിലായതിനാൽ പുഴ മുറിച്ചുകടന്നാണ് രാജാത്തിയെ ആശുപത്രിയിലെത്തിച്ചത്.

സർക്കാരിന്റെയും അധികൃതരുടെയും ഭാഗത്ത് നിന്ന് അവഗണന തുടരുകയാണ്. ഇടമലക്കുടിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലും രോഗികളെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button