Uncategorized
ഹോർമുസ് കടലിടുക്കിൽ വീണ്ടും അഡ്നോക് കപ്പലിനുനേരെ ആക്രമണം

ഹോർമുസ് കടലിടുക്കിൽ വീണ്ടും അഡ്നോക് ( എ ഡി എൻ ഒ സി ) കപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് 13-ന് വ്യാഴാഴ്ച വൈകിട്ടും എ ഡി എൻ ഒ സിയുമായി ബന്ധമുള്ള രണ്ട് കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ആക്രമിക്കപ്പെട്ടിരുന്നു.
ഓഗസ്റ്റ് 13-ലെ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യുഎഇ ആരോപിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉണ്ടായ ഏറ്റവും പുതിയ ആക്രമണത്തിൽ ഉത്തരവാദിത്വം ആരുടേതാണെന്ന് എ ഡി എൻ ഒ സി വ്യക്തമാക്കിയിട്ടില്ല.




