24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു.*
Uncategorized

സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു.*


ഹൈദരാബാദ്> പ്രശസ്‌ത തെന്നിന്ത്യൻ സംവിധായകൻ കെ വിശ്വനാഥ് (92) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശങ്കരാഭരണം, സാഗര സംഗമം തുടങ്ങി തെലുങ്കിലും തമിഴിലും ഹിന്ദിയിലും സൂപ്പർഹിറ്റ് സിനിമകളെടുത്തു. അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായി.

1992ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

Related posts

പതിനേഴുകാരനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം അഞ്ചലിൽ മുൻ സൈനികൻ അറസ്റ്റിൽ

Aswathi Kottiyoor

കൃഷി വകുപ്പ് പണമടച്ചില്ല; കർഷകരുടെ ‘ഫ്യൂസൂരാൻ ‘ കെഎസ്ഇബി, ഫണ്ടില്ലെന്ന് കൃഷി വകുപ്പ്

Aswathi Kottiyoor

രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു

Aswathi Kottiyoor
WordPress Image Lightbox