Uncategorized
പിഴവുണ്ടായി, ക്ഷമ ചോദിക്കുന്നു,പിഴ അടക്കും’; സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് CR മഹേഷ്

കൊല്ലം: സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് സി ആര്‍ മഹേഷ് എംഎല്‍എ. സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു പിഴവുണ്ടായെന്നും മഹേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പലര്‍ക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളില്‍ പിഴവ് ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും അങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയില്‍ പോകുന്ന വഴിക്കാണ് പിഴവ് സംഭവിച്ചതെന്ന് ഞാന്‍ ഓര്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് ഇങ്ങനെയുള്ള കേസുകളുടെ എല്ലാം പിഴ അടച്ചു എന്നതാണ് എന്റെ ഓര്‍മ്മ’, മഹേഷ് പറഞ്ഞു.




