Uncategorized

സഹോദരന്റെ മരണ വാര്‍ത്ത അറിഞ്ഞ് വീട്ടിലെത്തി; സഹോദരി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: സഹോദരന്റെ മരണ വാര്‍ത്ത അറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണ് മരിച്ചു. നസീമ (47) ആണ് മരിച്ചത്. ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശി പി ടി നാസറിന്‍റെ (50) മരണ വിവരമറിഞ്ഞാണ് നസീമ വീട്ടിലെത്തിയത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെയാണ് നാസര്‍ മരണപ്പെട്ടത്. പന്നിയങ്കര മേഖല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം വി നജീബിന്റെ ഭാര്യയാണ് മരിച്ച നസീമ. രണ്ടുപേരുടെയും കബറടക്കം കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button