Uncategorized

ഓണവും കല്യാണ സീസണും വരുന്നു; സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 65 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,015 രൂപയിലും ഒരു പവൻ സ്വർണം 1,12,120 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണത്തിനുണ്ടായ വിലയിടിവാണ് നിലവിൽ കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മലയാളികളുടെ ദേശീയോത്സവമായ ഓണം അടുക്കുകയാണ്. ഇത് കൂടാതെ കേരളത്തിൽ കല്യാണ സീസണും എത്തുകയാണ്. വരും ദിവസങ്ങളിൽ സ്വർണത്തിന്റെ വില സാധാരണക്കാരുടെ ജീവിതത്തെ സംബന്ധിച്ച് വളരെ നിർണായകമാണെന്ന് പറയാം. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയും ഇടിഞ്ഞു. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2500 രൂപയുമാണ് വില വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button