Uncategorized

അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സാഹചര്യം, മുഖ്യമന്ത്രി ജനാധിപത്യത്തിന് നല്‍കുന്നത് പുല്ലുവില’: എ എ റഹീം

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി. പ്രിയദര്‍ശനി സെന്‍സറിങാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിഹസിച്ചാണ് എ എ റഹീം എം പി രംഗത്തെത്തിയത്. ഇന്ദിരാഗാന്ധിയുടെ അടിയന്താരവസ്ഥയെ ഓര്‍മിപ്പിക്കുന്ന സാഹചര്യമാണ് ഇത്. ജനാധിപത്യത്തിന് പുല്ലുവിലയാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും റഹീം അഭിപ്രായപ്പെട്ടു. അസഹിഷ്ണുതയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മോദി വിരുദ്ധ വാര്‍ത്തകളും സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകളും മെറ്റ നീക്കം ചെയ്യാറുണ്ട്. ഇതിന് സമാനമായാണ് വി ഡി സതീശനും പ്രവര്‍ത്തിക്കുന്നത്. മെറ്റയെ ആയുധമായാണ് ഇവര്‍ ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരും മെറ്റയും തമ്മില്‍ അവിശുദ്ധ ബന്ധമാണ് നടക്കുന്നത്. എന്നാലും ബിജെപി ഇതര മുഖ്യമന്ത്രിക്ക് എങ്ങനെ മെറ്റയെ കൊണ്ട് ഇത് ചെയ്യിക്കാന്‍ സാധിക്കുന്നു. മെറ്റ സ്വമേധായ വാര്‍ത്തകള്‍ നീക്കം ചെയ്യില്ലല്ലോ, സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിമര്‍ശിക്കാറുണ്ട്. ഇതാണ് ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്’; എ എ റഹീം പറഞ്ഞുപ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന ഉള്ളടക്കമായുള്ള വാര്‍ത്ത മെറ്റ പ്ലാറ്റഫോമുകളില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് വി ശിവദാസന്‍ എം പിയും രംഗത്തെത്തി. ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തിയാണ് നടക്കുന്നതെന്ന് പ്രതികരിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവിന്റെ കാര്‍ഡ് പോലും നീക്കം ചെയ്തത് അമ്പരിപ്പിക്കുന്നു. സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങള്‍ ചോദ്യം ചോദിക്കുന്നത് സ്വാഭാവികമാണ് അതില്‍ എന്താണ് ഇത്ര അസഹിഷ്ണുതയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button