Uncategorized
അന്‍സിബയ്ക്ക് തിരിച്ചടി; ശ്വേതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷ തള്ളി കോടതി

കൊച്ചി: താരസംഘടന ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിയായ ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അന്‍സിബ ഹസന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുന്‍സിഫ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്. അമ്മ പ്രസിഡന്റായ ശ്വേതയുടെ ഹര്‍ജിയില്‍ കോടതി നടപടികള്‍ തുടരുകയാണ്. കേസില്‍ കക്ഷി ചേരാന്‍ അന്‍സിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.




