Uncategorized

നീറ്റ് പരീക്ഷ ക്രമക്കേടിൽ ഒടുവിൽ പ്രതികരിച്ച് പ്രധാനമന്ത്രി, ഉടൻ നടപടി എടുത്തു.

വീഴ്ച ഉദ്യോഗസ്ഥരുടേത്
ദില്ലി:നീറ്റ് പരീക്ഷ ക്രമക്കേടിൽ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ യോഗത്തിലായിരുന്നു പ്രധാനമന്ത്രി നീറ്റ് വിവാദത്തെക്കുറിച്ചുള്ള വിശദീകരണം.കുറ്റക്കാരായ 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ ഉടൻ പുനപരീക്ഷ നടത്തി വേഗം തന്നെ ഫലം പ്രഖ്യാപിച്ചെന്നും മോദി പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ സമരം തെരുവിൽ ശക്തമാകുമ്പോഴാണ് മോദിയുടെ വിശദീകരണം. ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ നടപടി ന്യായീകരിച്ച് ചോദ്യപേപ്പർ ചോർച്ച ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിശദീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. മന്ത്രിയെ സംരക്ഷിച്ച നിർത്തി ഉദ്യോഗസ്ഥരിൽ നടപടി നിർത്താനാണ് കേന്ദ്രത്തിൻ്റെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് മോദിയുടെ വിശദീകരണം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെൻ്റിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് എൻഡിഎ യോഗത്തിലെ മോദിയുടെ പ്രസ്താവന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button