Uncategorized
സാധാരണക്കാർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ആഗോളതലത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവ കാരണം എഫ്എംസിജി കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വില കൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ തന്നെ എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 2 മുതല്‍ 5 ശതമാനം വരെ വില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധിപ്പിക്കുന്നതിന് പകരം ഉല്‍പ്പന്നങ്ങളുടെ അളവോ തൂക്കമോ കുറയ്ക്കുന്ന ‘ഷ്രിങ്ക്ഫ്‌ലേഷന്‍’ തന്ത്രവും കമ്പനികള്‍ വ്യാപകമായി പരീക്ഷിക്കുന്നുണ്ട്. പാക്കറ്റിന് പുറത്തുള്ള വില കൂട്ടി ഉപഭോക്താക്കളെ അകറ്റാതെ തന്നെ ലാഭം നിലനിര്‍ത്താനാണിത്. നാണയപ്പെരുപ്പം, ക്രൂഡ് ഓയില്‍ വില, മണ്‍സൂണ്‍, എല്‍ നിനോ തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവ കമ്പനികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.



