Uncategorized

കുടുംബത്തിന് സഹായം നൽകും, മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകും’; ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി രമേശ് ചെന്നിത്തല

കൊല്ലം: നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗൗതമിനായുള്ള തിരച്ചില്‍ തുടരുകായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നടന്നത് വേദനാജനകമായ സംഭവമാണ്. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.

തിരച്ചില്‍ സജീവമായി തുടരും. കോസ്റ്റല്‍ പൊലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സഹായം നല്‍കാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. തിരച്ചിലുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എംഎല്‍എയുമായി സംസാരിച്ചെന്നും ചെന്നിത്തല പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button