നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വൃത്തിയുള്ള നവകേരളം വലിച്ചെറിയൽ മുക്ത കാമ്പയിന് നാളെ തുടക്കമാകും.
2017 ഓഗസ്റ്റ് 15 ന് തുടക്കമിട്ട മാലിന്യത്തിൽനിന്നു സ്വാതന്ത്ര്യം കാമ്പയിന്റെ രണ്ടാം ഘട്ടമാണ് റിപ്പബ്ലിക്ക് ദിനത്തിൽ കാന്പയിൻ ആരംഭിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒറ്റത്തവണ ശുചീകരണത്തിലൂടെയാണ് എല്ലാ ജില്ലകളിലും വലിച്ചെറിയൽ മുക്ത കാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ 25,000 കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.