Uncategorized
*അന്താരാഷ്ട്ര ആദിവാസി ദിനത്തോടനുബന്ധിച്ച് കണിച്ചാർ പഞ്ചായത്തിലെ മേലെ വെള്ളറ ഉന്നതിയിൽ അന്തർദേശീയ ആദിവാസി ദിനാചരണം നടത്തി*

അന്തർദേശീയ ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് മേലെ വെള്ളറ ഉന്നതിയിൽ ഊരു മൂപ്പൻ വിജയൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സംസ്കാരവും, തനിമയും നിലനിർത്തുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ത്രേസ്യ പോൾ ഉദ്ഘാടനം ചെയ്തു. പേരാവൂർ റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ
സി എം ജെയിംസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പരിപാടിയിൽ പ്രൊമോട്ടർ ദിവ്യ സ്വാഗതം പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർ ബിജു കെ കെ,
സോഷ്യൽ വർക്കർ അമിത, ആനിമേറ്റർ വിജിനി, വിദ്യാർത്ഥികളായ ദർശന രാജൻ, അതിഥി വിജയൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ നൂറോളം ഊരു നിവാസികൾ പങ്കെടുത്തു , വിവിധയിനം ഗ്രോത്ര പരിപാടികളും സംഘടിപ്പിച്ചു.




