Uncategorized

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചതിൽ കെ എം അഭിജിത്തിനെ പരസ്യമായി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകർ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചതിൽ നിയുക്ത നാദാപുരം എം എൽ എ കെ എം അഭിജിത്തിനെതിരെ പ്രതിഷേധം. നാദാപുരത്തെ കല്യാണ വീട്ടിൽ വെച്ചാണ് അഭിജിത്തിന് നേരെ ചോദ്യവുമായി യു ഡിഎഫ് പ്രവർത്തകർ എത്തിയത്. താൻ കെ.സിയെ പിന്തുണച്ചില്ലെന്ന് പറഞ്ഞാണ് കെ എം അഭിജിത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, അത് എ ഐ ചിത്രമാണെന്നാണ് കെ എം അഭിജിത്ത് വിശദീകരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധം തുടരുകയാണ്. ലീഗ് നേതാക്കൾ വി ഡി സതീശനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെ മറ്റ് ഘടകകക്ഷി നേതാക്കളും സമാന ആവശ്യം നിരീക്ഷകരെ അറിയിച്ചു. ഘടകക്ഷികളുടെ സംഘടിത സമ്മർദ്ദത്തിന് പിന്നിൽ മുസ്ലിം ലീഗ് ആണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.ഘടകകക്ഷികളെ മുൻനിർത്തിയുള്ള സതീശന്റെ സമ്മർദ്ദത്തിൽ കടുത്ത പ്രതിഷേധത്തിലാണ് എ ഐ സി സി നേതൃത്വം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അതിരുവിട്ട ലീഗിൻ്റെ ഇടപെടലിൽ ഹൈകമാൻഡിന് പ്രതിഷേധമുണ്ട്. പക്ഷേ മുഖ്യമന്ത്രി സ്ഥാനാർഥിത്വം മുൻനിർത്തി ലീഗുമായി ഒരു പരസ്യ ഏറ്റുമുട്ടലിന് ഹൈക്കമാൻഡ് തൽക്കാലം തയ്യാറാകില്ല. ഘടകകക്ഷികളെ കൂടി അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ദില്ലിയിൽ നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button