Uncategorized

തൃക്കാക്കര നഗരസഭയിലെ ഹരിതകർമ്മ സേനാംഗം ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃക്കാക്കര നഗരസഭയിലെ ഹരിതകർമ്മ സേനാംഗം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജൈവമാലിന്യ ശേഖരണ ചുമതലയുണ്ടായിരുന്ന രമ്യ എന്ന ജീവനക്കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നഗരസഭയിലെ കൗൺസിലറും പിതാവും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ജോലി ചെയ്തിരുന്ന വാർഡിൽ നിന്ന് മാറ്റിയതാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന.

വാർഡ് കൗൺസിലർ ഐഷ സുബൈറും ഇവരുടെ പിതാവും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി രമ്യ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. രമ്യയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button