23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
Iritty

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം

ഇരിട്ടി: ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് ലയണ്‍സ് ഇരിട്ടി മഹോത്സവത്തില്‍ നിന്നു ലഭിച്ച തുകയില്‍ താലൂക്ക് ആശുപത്രിക്ക് കൈമാറിയതിന്റെ ബാക്കി തുക 15 നിര്‍ധന രോഗികള്‍ക്ക് കൈമാറി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് പ്രസിഡന്റ് ജോസഫ് സ്‌കറിയ അധ്യക്ഷത വഹിച്ചു.
നിര്‍ധനരായ ഒരു കുടുംബത്തിലെ കിടപ്പു രോഗിക്ക് ടിവിയും മറ്റൊരാള്‍ക്ക് വീല്‍ ചെയറും മുന്‍ ഗവര്‍ണര്‍മാരായ ഡോ.സുചിത്ര സുധീറും ഡെന്നിസ് തോമസും കൈമാറി. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം.ബാലകൃഷ്ണന്‍, ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍മാരായ കെ.സുരേഷ് ബാബു, കെ.ടി.അനൂപ്, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീജ സഞ്ജീവ്, സോണ്‍ ചെയര്‍മാന്‍ ഒ.വിജേഷ്, അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി മാരായ ഡോ.ജിശിവരാമകൃഷ്ണന്‍, ഡോ.പി.വി.നായര്‍, ടി.ഡി. ജോസ്, വി.പി.സതീശന്‍, വിന്‍സി ജോസഫ്, എം.എം.ബിജോയ്, രമ്യ വിജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

കീഴ്പ്പള്ളി വിയറ്റ്നാമിൽ വീട്ടിൽ നിന്നും മലമാനിറച്ചി പിടികൂടി

Aswathi Kottiyoor

മാരകമയക്കുമരുന്നായ ആംഫിറ്റാമിനുമായി പള്ളിപ്രം സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി………..

Aswathi Kottiyoor

മത്സ്യകൃഷി വിളവെടുപ്പ് നടത്തി.

Aswathi Kottiyoor
WordPress Image Lightbox