Uncategorized

കേളകം പഞ്ചായത്താഫീസിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച്

  കേളകം : തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻതോതിൽ വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന   യു.ഡി.എഫ്. സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കേളകം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്താഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കേളകം ടൗണിൽ പ്രകടനത്തിനു ശേഷം പഞ്ചായത്താഫീസിനു മുന്നിൽ ധർണ നടത്തി. കേരള കോൺഗ്രസ്(എം) ജില്ല സെക്രട്ടറി ജയ്സൺ ജീരകശേരി ഉദ്ഘാടനം ചെയ്തു. എ.എ. സണ്ണി അധ്യക്ഷനായിരുന്നു. സി പി ഐ എം ഏരിയസെക്രട്ടറി സി.ടി.അനീഷ്, കേളകം ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, ഗ്രാമ പഞ്ചായത്തംഗം എസ്.ടി.രാജേന്ദ്രൻ , ജോൺ പടിഞ്ഞാനി എന്നിവർ പ്രസംഗിച്ചു. കെ.സി.ജോർജ് . തങ്കമ്മ സ്കറിയ, പി.കെ.മോഹനൻ , എന്നിവർ നേതൃത്വം നൽകി.
      

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button