Uncategorized

സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയമെന്നാണ് വിമര്‍ശനം. ഭാര്യ മത്സരിച്ചതോടെ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിലേക്ക് കേന്ദ്രീകരിച്ചു. തിരഞ്ഞെടുപ്പിന് മികച്ച നേതൃത്വം നല്‍കാന്‍ കഴിഞ്ഞില്ല – എന്നെല്ലാമാണ് വിമര്‍ശനം.
ഇതിനിടെ, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആകാന്‍ നേതാക്കള്‍ തമ്മില്‍ പിടിവലി. മുന്‍മന്ത്രി വി ശിവന്‍കുട്ടി, വി.ജോയ്, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ ജില്ലാ സെക്രട്ടറിയാകാന്‍ രംഗത്തുണ്ട്. ജില്ലാ സെക്രട്ടറിയായിരുന്ന വി.ജോയി വീണ്ടും എംഎല്‍എ ആയതോടെയാണ് പുതിയസെക്രട്ടറിയെ കണ്ടെത്തുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സെക്രട്ടറിയെ നിശ്ചയിക്കും. ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ മത്സരത്തിനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button