കോട്ടയത്ത് 24കാരനെ ഉരുളെടുത്തത് പരിക്കേറ്റ് വിശ്രമത്തിലിരിക്കെ, മകനൊപ്പം അമ്മയും യാത്രയായി

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം. ഇതുവരെ ആറ് മരണമാണ് സ്ഥിരീകരിച്ചത്. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ 24കാരനായ ജോസഫിന്‍ ജോണി മരിച്ചത് അപകടത്തില്‍ കാലിന് പരിക്കേറ്റ് വീട്ടില്‍ കഴിയുന്നതിന് ഇടയിലാണ്. വിശ്രമത്തിലിരിക്കവേയാണ് ജോസഫിനെ ഉരുളെടുത്തത്. അപകടത്തില്‍ ജോസഫിന്റെ മാതാവ് റെജീനയും മരിച്ചിരുന്നു. സംഭവസമയം പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പെണ്‍മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജ് കാന്റീന്‍ ജീവനക്കാരനാണ് ജോസഫിന്‍ ജോണി. കഴിഞ്ഞ മാസമാണ് ഈരാറ്റുപേട്ടയില്‍ വെച്ചുണ്ടായ അപകടത്തില്‍ കാലിന് പരിക്കേറ്റത്. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്‌കൂളിലെ ജീവനക്കാരിയാണ്. ഇടമല ഭാഗത്ത് നിന്ന് വന്ന ഉരുളാണ് അമ്മയുടേയും മകന്റെയും ജീവന്‍ കവര്‍ന്നത്



