Uncategorized

ചികിത്സ കഴിഞ്ഞശേഷം വിശദമായി പറയാം, തെറ്റായ പ്രചരണങ്ങളില്‍ വിശ്വസിക്കരുത്; വീഡിയോയുമായി വ്‌ളോഗര്‍ ദില്‍ഷാദ്

മലപ്പുറം: ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങള്‍ വിശദമായി പറയാമെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വ്‌ളോഗര്‍ ദില്‍ഷാദ്. തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യം മെച്ചപ്പെട്ട ശേഷം താന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കാമെന്നുമാണ് ദില്‍ഷാദ് പറയുന്നത്. നാട്ടിലെത്തിയ ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ പെട്ട് മേഘാലയയില്‍ ചികിത്സയിലായിരുന്നു ദിൽഷാദ്.

‘ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സംസാരിക്കാന്‍ സാധിക്കാത്തതിനാലാണ് വീഡിയോ എടുക്കാനും നിങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനും സാധിക്കാത്തത്. ചികിത്സ കഴിഞ്ഞുവന്ന് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള സമയം എനിക്ക് തരണം. ജഡ്ജുമെന്റുകള്‍ക്ക് ചെവികൊടുക്കാതിരിക്കുക. മുഖം അടിച്ചാണ് വീണത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഹെല്‍മെറ്റ് ഉണ്ടായിരുന്നു. അപകടം നടന്നപ്പോള്‍ തെറിച്ചുപോയി. സോഷ്യല്‍മീഡിയ പ്രചരണങ്ങളില്‍ ബന്ധുക്കള്‍ക്കും എന്നെ ഇഷ്ടപ്പെടുന്നവർക്കും ബുദ്ധിമുട്ടുണ്ട്. ഒപ്പം നിന്നവര്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി’, ദില്‍ഷാദ് പറയുന്നു.

മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് ദില്‍ഷാദ്. ബൈക്ക് അപകടത്തില്‍പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വനമേഖലയോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ചാനലിന്റെ ഭാഗമായി ദില്‍ഷാദ് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button