Uncategorized
“ജന്തർ മന്തറിൽ വിദ്യാർഥികൾ ഉയർത്തിയ അധിക്ഷേപ വാക്കുകൾക്ക് മാപ്പ് നൽകുന്നു”; പാതിരാത്രിയിൽ വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ

ഡൽഹി: പാതിരാത്രിയിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ. ജന്തർ മന്തറിൽ ഉയർന്ന അധിക്ഷേപ മുദ്രാവാക്യങ്ങളിൽ വിദ്യാർഥികൾക്ക് മാപ്പ് നൽകുന്നു. യുവാക്കൾക്ക് തെറ്റ് പറ്റുമെന്ന് മനസിലാക്കുന്നു.
രാജ്യത്തിനായി ഒരുമിച്ച് മുന്നേറാമെന്നും നരേന്ദ്ര മോദി പറഞ്ഞു. തെറ്റുകളിൽ നിന്ന് പഠിക്കാം. ദുരുപയോഗം ഒരിക്കലും ഒന്നിനും പരിഹാരമല്ല എന്നും, വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിനുപകരം വഴികാട്ടാൻ സമൂഹത്തെ പ്രേരിപ്പിച്ചുവെന്നും മോദി പറഞ്ഞു.




