Uncategorized
രാജ്യാന്തര പുരസ്‌കാര നിറവിൽ കൊച്ചി മെട്രോ; നേടിയത് പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരം

കൊച്ചി: രാജ്യാന്തര പുരസ്‌കാര നിറവില്‍ കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാര്‍ഡ് 2026-നാണ് മെട്രോ അര്‍ഹമായത്. മെട്രോ റെയില്‍, വാട്ടര്‍ മെട്രോ, ഫീഡര്‍ സര്‍വീസുകള്‍, നടപ്പാതകള്‍, സൈക്കിള്‍ സൗകര്യങ്ങള്‍ തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള നൂതന മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ പദ്ധതിക്കാണ് അംഗാകാരം ലഭിച്ചത്.
ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ജൂണ്‍ 23-ന് നടന്ന UITP Awards 2026 ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ലോകമെമ്പാടുമുള്ള മികച്ചതും നൂതനവുമായ പൊതുഗതാഗത പദ്ധതികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്.




