Uncategorized

സ്വർണവില കുതിക്കുന്നു; ഇനി വാങ്ങണോ, കാത്തിരിക്കണോ

കഴിഞ്ഞ ദിവസം 1,05,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വിലയുണ്ടായിരുന്നത്. അവിടെ നിന്നും 600 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് നിരാശ. സംസ്ഥാനത്ത് വീണ്ടും വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 1,05,840 രൂപയായി. ഒരു ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 13,230 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മാറ്റം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 1,05,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വിലയുണ്ടായിരുന്നത്. അവിടെ നിന്നും 600 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ലക്ഷത്തി അയ്യായിരം രൂപയില്‍ തന്നെ നില്‍ക്കുകയാണ് സ്വര്‍ണവില. ഇതിനിടെ 27ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ഒരു ലക്ഷത്തി ആറായിരം കടക്കുകയും ചെയ്തിരുന്നു. എന്നാല്‍ 28ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുകയും വീണ്ടും ഒരു ലക്ഷത്തി അയ്യായിരം രൂപയില്‍ എത്തിനില്‍കുകയും ചെയ്തു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത് എന്നാണ് സൂചന. ആഗോളതലത്തില്‍ യു.എസ് ഡോളര്‍ ശക്തി പ്രാപിച്ചതും പ്രമുഖ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകളില്‍ പെട്ടെന്ന് ഇളവുകള്‍ വരുത്തിയേക്കില്ലെന്ന സൂചനകളും സ്വര്‍ണ്ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഒഴുക്ക് കുറച്ചു.

ഫെഡ് പലിശയും സ്വര്‍ണവിലയും

യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നുവെങ്കില്‍ അത് സ്വര്‍ണത്തില്‍ പ്രകടമാകുമായിരുന്നു. പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ സ്വര്‍ണവില കുറയും. പലിശ നിരക്കില്‍ വരുത്തുന്ന വര്‍ധനവ് മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന നേട്ടം ഇരട്ടിയാക്കും. ഇത് ആളുകളെ സ്വര്‍ണം ഉപേക്ഷിച്ച് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കും. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നതാണ് വില താഴുന്നതിന് കാരണം. എന്നാല്‍ നിലവില്‍ പലിശ നിരക്കില്‍ മാറ്റമില്ലാത്തത്, സ്വര്‍ണവില കുറയുന്നതിന് ഇടയാക്കില്ല. മറ്റ് നിക്ഷേപങ്ങളോടൊപ്പം സ്വര്‍ണത്തിന്റെയും ഡിമാന്‍ഡ് ഉയര്‍ന്ന് തന്നെ നില്‍ക്കാനാണ് സാധ്യത. യുദ്ധം വീണ്ടും രൂക്ഷമാകുന്നതും സുരക്ഷിത ലോഹമായ സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിപ്പിക്കും, ഇതും വില വര്‍ധനവിന് ആക്കംക്കൂട്ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button