Uncategorized
കറിക്കത്തിയുമായി മുകളിലെ നിലയിലെത്തി, അമ്മായിയമ്മയെ കുത്തി മരുമകൾ, 33 കാരിയുടെ ക്രൂരത സ്വത്തുതർക്കത്തിന്റെ പേരിൽ

ഹൈദരാബാദ്: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ സിക്കന്തരാബാദിൽ, ചിൽകൽഗുഡയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദേവരായി പത്മാവതി എന്ന 57 കാരിയെ ആണ് 33 കാരിയായ മരുമകൾ ഡി. വിജയലക്ഷ്മി അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്ത് കുത്തിയത്. കുടുംബ സ്വത്തുമായി ബന്ധപ്പെട്ടുണ്ടായ രൂക്ഷമായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിന് ഇരയായ വയോധികയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.




