Uncategorized

ഓഫീസിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോയി, പിന്നെ കാണാനില്ല, ബൈക്ക് മെട്രോ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തി; യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി പി ഡി റോഡ് മുളങ്ങാട്ട് വീട്ടിൽ ജോസഫ് സേവ്യർ(41)നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് പിന്നിലെ റെയിൽ പാളത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ ജോസഫ് സേവ്യറിന്‍റെ ബൈക്ക് സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിലിൽ കണ്ടെത്തിയിരുന്നു.

വർഷങ്ങളോളം വിദേശത്തായിരുന്ന ജോസഫ് സേവ്യർ കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്നു. സംഭവ ദിവസം ഉച്ചവരെ ആലുവ എടയപ്പുറത്തെ സൈറ്റിൽ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും ഉച്ചയോടെ ഭക്ഷണം കഴിക്കാൻ പോയ അദ്ദേഹം തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രേഷ്മ , മകൾ മിഖ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button