Uncategorized

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് ഏഴു വയസുകാരിക്ക്

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത് 16ാം വാർഡിൽ ആണ് രോഗ ബാധ കണ്ടെത്തിയത്. കുട്ടി ചികിത്സാ തേടിയ നാദാപുരം ഗവ. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് അരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് കൂടുതൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. നിലവിൽ കോഴിക്കോട് 42 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു മാസത്തിനിടെ 2 കുട്ടികൾ ഉൾപ്പടെ 3 പേർക്ക് ജീവൻ നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടായി. 4 അതിഥി തൊഴിലാളികളടക്കം 5 പേർക്ക് മലേറിയയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button