Uncategorized
കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം; സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം നടത്തിയ സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ. പച്ചാളം സ്വദേശി അരുണിനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വസതിയിലേക്ക് കാറിൽ മടങ്ങുകയായിരുന്ന ജഡ്ജിക്ക് നേരെയായിരുന്നു അസഭ്യവർഷം. ജഡ്ജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് കേസ്. മദ്യലഹരിയിലായിരുന്നു ഇയാളുടെ പരാക്രമം. തിങ്കളാഴ്ച വൈകിട്ട് പച്ചാളത്തെ കെ എസ് ഉദയൻ റോഡിൽ വച്ചായിരുന്നു സംഭവം.




