Uncategorized

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ രാമായണ മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടന്നു.

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ രാമായണ മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടന്നു. പി.ടി.എ പ്രസിഡണ്ട് കെ എസ് രഘുനാഥൻനായർ അധ്യക്ഷത വഹിച്ച ചടങ്ങിന് ആദ്ധ്യാത്‌മിക സംഘത്തിൻ്റെ പ്രസിഡണ്ടും പ്രഭാഷകനുമായ ശ്രീ പി.എസ് . മോഹനൻ ഉദ്ഘാടനകർമം നിർവ്വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുമിത എസ് സ്വാഗതഭാഷണം നടത്തി. സ്‌കൂൾ മാനേജർ സുനിൽ കുമാർ എസ്, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷംല അഷറഫ് , സംസ്‌കൃതം ക്ലബ്ബ് കൺവീനർ ശ്രീമതി ഉമ കെ.ബി , വിദ്യാരംഗം ക്ലബ്ബ് കൺവീനർ കുമാരി മാനസചാരുത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ജിഷാറാണി വി.എസ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button