ബഫര്‍ സോണ്‍ ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് കൃഷിഭൂമി കൈയേറിയുള്ള വനവത്കരണത്തിന് സര്‍ക്കാര്‍ ഒരുക്കിയ ചതിക്കുഴിയാണെന്ന് ഇന്‍ഫാം ദേശീയസമിതി.
വന്യജീവിസങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനാതിര്‍ത്തികളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളിലുള്ള ജനങ്ങളെ ഒന്നടങ്കം കുടിയിറക്കി ജനവാസമേഖലയും കൃഷിയിടങ്ങളും കൈയേറി വനമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലുള്ളത്. അവ്യക്തതകള്‍ ഏറെയുള്ളതും പ്രദേശവാസികള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് ഒരു ഉന്നതസമിതിയിലും സര്‍ക്കാര്‍ സമര്‍പ്പിക്കരുത്.
ദേശീയ ചെയര്മാന് ഫാ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയസമിതി ഇന്‍ഫാം രക്ഷാധികാരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ഫാ.ജോസ് കാവനാടി, സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ദേശീയ സംസ്ഥാന ഭാരവാഹികളായ ജോസ് എടപ്പാട്ട്, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഫാ.ജോസ് തറപ്പേല്‍, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഡോ. ചാക്കോ കാളംപറമ്പില്‍, ഫാ. ജോസ് പെണ്ണാംപറമ്പില്‍, ജോസഫ് കാര്യാങ്കല്‍, സ്കറിയ നെല്ലംകുഴി, മാത്യു മാമ്പറമ്പില്‍, ഫാ. ജോബി ജോര്‍ജ്, അഗസ്റ്റിന് പി.പി., നെല്‍സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.