Uncategorized
മരം കടപുഴകി വീണു; തലശ്ശേരി -ബാവലി പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

തലശ്ശേരി ബാവലി അന്തർ സംസ്ഥാനപാതയിൽ 25-ാം മൈലിന് സമീപം മരം കടപ്പുഴകി വീണ് നാലുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സസ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആറുമണിയോടെയാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.




