Uncategorized

ഓടിക്കൊണ്ടിരുന്ന മിനി ലോറി നിർത്തിയതിനു പിന്നാലെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലേക്ക് മാറ്റിനിർത്തിയ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ വളപട്ടണം കടവ് റോഡ് സ്വദേശി റിഷാൽ (44) ആണ് മരണപ്പെട്ടത്. വയനാട് പേരിയ ജുമാ മസ്ജിദിന് സമീപം ആയിരുന്നു സംഭവം.

ലോറി ഓടിക്കുന്നതിനിടയിൽ റിഷാലിന് പെട്ടെന്ന് കടുത്ത ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വൻ അപകടം ഒഴിവാകുംവിധം ഇദ്ദേഹം വാഹനം പേരിയ ജുമാ മസ്ജിദിന് സമീപം സുരക്ഷിതമായി നിർത്തി.

വാഹനം നിർത്തിയതിന് പിന്നാലെ അബോധാവസ്ഥയിലായ റിഷാലിനെ ഉടൻ തന്നെ നാട്ടുകാരും സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button