Uncategorized
ടി.വീണയുടെ മൊഴികളിൽ വൈരുധ്യമെന്ന് ഇ.ഡി; അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട ടി.വീണയുടെ മൊഴികളിൽ വൈരുധ്യമുള്ളതായി എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റ്. വീണയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ട് മണിക്കാണ് അവസാനിച്ചത്. വീണയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറും ഇഡി പരിശോധിച്ചിരുന്നു.
മാസപ്പടി കേസിൽ തുടരന്വേഷണം ആവാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അതേസമയം മാസപ്പടി കേസിലെ കണ്ടെത്തലുകൾ കേന്ദ്ര വിജിലൻസ് ഏജൻസികളുമായി പങ്കുവെക്കുന്നതിനെ കുറിച്ചുള്ള സാധ്യതകൾ ഇഡി പരിശോധിച്ചു വരികയാണ്.




