Uncategorized
എ അരവിന്ദാക്ഷനെതിരായ ലൈംഗികാതിക്രമക്കേസ്; പരാതി പിന്‍വലിക്കാൻ കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദമെന്ന് യുവതി

കോഴിക്കോട്: കെപിസിസി അംഗം എ അരവിന്ദാക്ഷനെതിരായ ലൈംഗികാതിക്രമക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് യുവതിയുടെ ആരോപണം. കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടെന്ന് യുവതി വെളിപ്പെടുത്തി. പരാതി കൊടുത്തതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്തുകയാണെന്നും പാര്‍ട്ടിയുടെ മുഖച്ഛായ രക്ഷിക്കാന്‍ കേസ് ഒത്തുതീര്‍പ്പാക്കണം എന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു.
കടയുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് യുവതി അരവിന്ദന്റെ വീട്ടില്‍ പോയപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തത്. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അരവിന്ദന്റെ വീട്ടില്‍ പോയതെന്നാണ് യുവതി പറയുന്നത്. അരവിന്ദാക്ഷന്‍ ഒളിവിലാണ്.




