Uncategorized

കോൺ​ഗ്രസിൻ്റെ അവസ്ഥ രണ്ട് ദിവസം കൊണ്ട് തന്നെ ബോധ്യപ്പെട്ടു: കെ രാജൻ

കോൺ​ഗ്രസിൻ്റെ അവസ്ഥ എന്താണെന്നും രണ്ട് ദിവസം കൊണ്ട് തന്നെ ഇനിയെന്താണ് നടക്കുകയെന്ന് ബോധ്യപ്പെടുന്നുണ്ടെന്നും കെ രാജൻ. കോൺ​ഗ്രസിലെ മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന് ബോധ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

ഇതിനാണോ 102 സീറ്റ് കൊടുത്തതെന്ന് ജനം തീരുനമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ തിരുത്തൽ വരുത്തി വർദ്ധിത വീര്യത്തോടെ ഇടതുപക്ഷം തിരിച്ചുവരുംമെന്നും അദ്ദേഹം പറഞ്ഞു.

പാണഞ്ചേരി പഞ്ചായത്തിൽപ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും തന്നെ സ്വീകരിച്ചതിൽ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതെല്ലാം വിവാദമാക്കുന്നവർക്ക് എന്തോ ദുഷ്ടലാക്കുണ്ടെന്നും മത്സരിക്കുമ്പോൾ മാത്രമാണ് ഇടതുപക്ഷ സ്ഥാനാ ർഥിയെന്നും ജയിച്ചാൽ എല്ലാവരുടെയും ജനപ്രതിനിധിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ കോൺഗ്രസിൽ വലിയ തർക്കങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button