Uncategorized
40 വർഷത്തോളമായി നാട്ടിൽ പോകാനാകാതെ കുവൈത്തിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി മരണമടഞ്ഞു.

കുവൈത്ത് സിറ്റി : ജൂൺ 20, കഴിഞ്ഞ നാല്പതു വർഷമായി അജ്ഞാത കാരണങ്ങളാൽ നാട്ടിൽ പോകാൻ സാധിക്കാതെ കുവൈത്തിൽ കഴിയുകയായിരുന്ന മലയാളി കുവൈത്തിൽ മരണമടഞ്ഞു.
കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മൽ (65) ആണ് മരണമടഞ്ഞത്. ഇറാഖ് അധിനിവേശ കാലത്തിന് മുമ്പ് കുവൈത്തിൽ എത്തിയ ഇദ്ദേഹം അജ്ഞാത കാരണങ്ങളാൽ ഇത് വരെ നാട്ടിലേക്ക് പോകുകയോ നാടുമായി ബന്ധം പുലർത്തി വരികയോ ചെയ്തിരുന്നില്ല. മരണം വിവരം ലഭിച്ചതിനെ തുടർന്ന് കുവൈത്ത് കെ. എം. സി സി ഹെൽപ്പ് ഡെസ്കിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിരലടയാള പരിശോധനയിൽ ഇദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ലഭ്യമായത്. സഹോദരങ്ങൾ.മുഹമ്മദ്, മമ്മു, സുബൈദ, പാത്തു.




