തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം; നാട്ടുകാർ ആശങ്കയിൽ

കോഴിക്കോട്: കോഴിക്കോട് തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം. കിന്നരിത്തോട് ബെന്നിയുടെ വീട്ടിലെ വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാരില്‍ ആശങ്ക പടര്‍ന്നത്.സംഭവത്തെ തുടർന്ന് വനംവകുപ്പും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പ്രദേശത്ത് തുടര്‍ച്ചയായി മഴയുള്ളതിനാല്‍ കാല്‍പ്പാടുകള്‍ കൃത്യമായി കണ്ടെത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പ്രദേശത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൂട് സ്ഥാപിക്കുന്നതിനുള്ള വകുപ്പുതല അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.



